പ്രിയപ്പെട്ട 2018 ന് ,
ഒരുപാട് സ്വപ്നങ്ങളും വിശ്വാസങ്ങളുമായായിരുന്നു 2017 ന് വിട നൽകി ഞാൻ നിന്നെ ആശ്ലേഷിച്ചത് .പ്ലസ്ടുയെന്ന വലിയൊരു പ്രതിസന്ധി മറികടന്ന് എന്റെ പ്രാണവായുവായ സാഹിത്യത്തെ നീയെനിക്ക് സമ്മാനിച്ചു .സ്കൂൾ ജീവിതത്തിന്റെ അവസാന നാളുകളിലായിരുന്നു എന്റെ സ്വപ്നങ്ങളുടെ ആരാച്ചാറായി ഞാൻ കണ കാക്കുന്ന ആ സർക്കുലർ എനിക്ക് ലഭിച്ചത് .എന്നെത്തന്നെ ഞാൻ വെറുത്തു തുടങ്ങിയ നാളുകൾ .പരീക്ഷയിൽ മാർക്ക് കുറഞ്ഞപ്പോൾ എനിക്ക് നഷ്ടമായത് Topper എന്ന പദവി മാത്രമായിരുന്നില്ല എന്റെ പ്രാണനായ അധ്യാപകരുടെ സ്നേഹം കൂടി ആയിരുന്നു. മാർക്കിന്റെ വില എന്താണെന്ന് എനിക്ക് മനസ്സിലായി .കണക്കിൽ മാർക്ക് കുറഞ്ഞപ്പോൾ കണക്കില്ലാതെ സ്നേഹം ചൊരിഞ്ഞ അധ്യാപിക കണക്ക് വച്ച് സ്നേഹം തരാൻ തുടങ്ങി .റിസൾട്ട് വന്നപ്പോൾ കണക്കിൽ മാർക്ക് കുറഞ്ഞ എനിക്കാണ് ഫിസിക്സിൽ ഉയർന്ന മാർക്ക് .അത് കണ്ടപ്പോൾ ചിരി അടക്കാൻ കഴിഞ്ഞില്ല എനിക്ക് .അധ്യാപകരെയും അത് ആശയക്കുഴപ്പത്തിലാക്കി .കണക്കറിയില്ലെങ്കിൽ എങ്ങനെയാണ് ഞാൻ ഫിസ്ക്സ് എളുപ്പത്തിൽ പഠിച്ചത് .??? ഭാഷ അറിയാത്ത ഒരാൾ കഥയെഴുതി എന്ന് പറഞ്ഞപ്പോലെയായിരുന്നു ഇതും .ചിലപ്പോൾ വിധി അങ്ങനെയാണ് .
റിസൾട്ട് വന്ന അന്ന് എന്റെ അവസാന രാത്രി ആയിരുന്ന, ദുബായുടെ മണ്ണിലെ അവസാന രാത്രി .വിരഹത്തിന്റെ നാളുകൾ .അന്ന് എയർപ്പോട്ടിലേക്ക് യാത്ര തിരിച്ചപ്പോൾ ഹൃദയം നുറുങ്ങുന്ന വേദന ആയിരുന്നു ഞാൻ അനുഭവിച്ചത് .രാത്രിയിലെ ദുബായുടെ സൗന്ദര്യത്തെ കവച്ചു വയ്ക്കാൻ ഒന്നുമില്ല ഈ ലോകത്തിൽ .വഴിയോരങ്ങളിലെ നിയോൺ വിളക്കുകൾ എന്നെ സാന്ത്വനിപ്പിച്ചു .സ്വദേശികൾ അല്ലായിരുന്നിട്ടു കൂടി ആ നാട് നമുക്ക് തന്ന സുരക്ഷിതത്ത്വത്തിന് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല .ചെക്കിങ്ങ് കഴിഞ്ഞ് വിമാനത്തിൽ കയറി ഇരുന്നപ്പോൾ അലറി കരയണം എന്ന് തോന്നിയിരുന്നു .അവിടെ ജീവിച്ചിരുന്ന നാളുകളെ കുറിച്ച് എത്ര ഓർക്കാൻ ശ്രമിച്ചിട്ടും ഒന്നും തന്നെ ഓർമ വന്നില്ല .വിമാനം പൊങ്ങി തുടങ്ങിയപ്പോൾ എന്റെ ഉള്ളിലെ ഞാൻ ഹൈജാക്ക് ചെയ്തു എന്ന് തന്നെ പറയാം .പിറ്റേന്ന് രാവിലെ കൊച്ചിയിൽ മനസ്സില്ലാത്ത എന്റെ ശരീരം നാട്ടിലെത്തി .പിന്നീട് അങ്ങോട്ട് കോളേജിനു വേണ്ടിയുള്ള ഓട്ടമായിരുന്നു .അങ്ങനെ അവസാനം ഗുരുദേവ് കോളേജിൽ എന്റെ ജീവ വായു വായി കണക്കാക്കുന്ന സാഹിത്യം തന്നെ എനിക്ക് ലഭിച്ചു .പ്ലസ്ടുവിന് മാർക്ക് കുറഞ്ഞതിൽ എനിക്ക് അഭിമാനം തോന്നി .ഒരു പക്ഷെ ഉയർന്ന മാർക്ക് ലഭിച്ചിരുന്നെങ്കിൽ എനിക്ക് ഇന്ന് സ്വന്തമായ ആ പത്ത് രത്നങ്ങളെ ലഭിക്കുമായിരുന്നില്ല .നീ സാക്ഷ്യം വഹിച്ച നമ്മുടെ സെമസ്റ്റർ പരീക്ഷാ ഫലത്തിന് സാക്ഷി ആകേണ്ടത് ഇനി 2019 ആണ് .അത് മധുരകരമാണെങ്കിലും കയ്പേറിയതാണെങ്കിലും എല്ലാം തരണം ചെയ്യേണ്ട പാഠങ്ങൾ നീ എനിക്ക് സമ്മാനിച്ചിട്ടുണ്ട് .അങ്ങനെ ഞാനും പതിനെട്ട് പടവുകൾ താണ്ടി പതിനെട്ട് വർഷമെടുത്ത് .2019 എനിക്കായി ഇനി എന്തൊക്കെയാണ് കരുതി വച്ചിരിക്കുന്നതെന്ന് എനിക്കറിയില്ല .എന്തൊക്കെ ആയാലും നീ ഉണ്ടാക്കിയ മുറിവുകളിലൂടെ നീയും എന്നും എന്നിൽ ജീവിക്കും …
എന്ന്
സ്വന്തം
അപർണ …..