A FAREWELL LETTER TO 2017

പ്രിയപ്പെട്ട 2017 ന് ,

നാളെ മുതൽ നീയും 2016 നെ പോലെ വെറും ഓർമയായി മാറും .12 ഘട്ടങ്ങളായി തിരിച്ച് നീയെനിക്ക് സമ്മാനിച്ച പരിശീലന കാലഘട്ടത്തിന് ഇന്ന് വിരാമമിടാൻ പോകുകയാണ് .നീ നിന്റെ ഉത്തരവാദിത്വം 2018 ന് കൈമാറാൻ ഇനി നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ നിന്നോട് എനിക്ക് ഒരുപാട് കാര്യങ്ങൾ പറയാൻ തോന്നുന്നുണ്ട് പക്ഷെ എങ്ങനെ തുടങ്ങണമെന്ന് എനിക്കൊരു പിടിയും കിട്ടുന്നില്ല .. എല്ലാ പുതുവത്സരം പോലെയാണ് നീയും എന്റെ ജീവിതത്തിലേക്ക് കടന്നു വന്നത് .2016 ലെ സങ്കടങ്ങളെല്ലാം കുത്തി നിറച്ച് വീർപ്പുമുട്ടിയ മനസ്സുമായാണ് ഞാൻ നിന്നെ സ്വാഗതം ചെയ്തത് .. ജീവിതം ഒരു വലിയ ചോദ്യചിഹ്നമായി നിൽക്കുന്ന സമയത്തായിരുന്നു നിന്റെ വരവ് ..നീയെനിക്ക് മറക്കാനാകാത്ത ഒരുപാട് ഓർമകൾ തന്നു .. എന്നെ ഏറ്റവും അധികം വേദനിപ്പിച്ചത് നീയെനിക്ക് നൽകിയ പിറന്നാൾ സമ്മാനമായിരുന്നു.ഫെബ്രുവരി 11 രാത്രി എന്റെ മനസ്സിൽ ഉണ്ടായ ചിന്തകളുടെ ഉരുൾപ്പൊട്ടൽ എന്നെ കൊണ്ടെത്തിച്ചത് സൈക്ക്യാട്രിസ്റ്റിന്റെ മുറിയിലേക്കാണ് .. രണ്ട് മാസക്കാലം മനസ്സിനെ നിയന്ത്രിക്കാൻ കുറച്ച് ഗുളികകളെ നിയമിക്കേണ്ടി വന്നു എനിക്ക് … ഏപ്രിൽ മധ്യത്തിലാണ് ഞാൻ ജീവിതത്തിലെ ഏറ്റവും വലിയ വഴിത്തിരിവായി സമൂഹം നോക്കിക്കാണുന്ന 12 ആം ക്ലാസ്സ് എന്ന ഉത്തരവാദിത്വം ഏറ്റെടുത്തത് .. മൂന്നു മാസക്കാലം, ജീവിതത്തെ ഭയക്കും നേരത്ത് മരണമാണേകഭയമെന്ന് പാടി നടന്നു എന്റെ മനസ്സ് .മനസ്സാകുന്ന നിശബ്ദനാം വായാടിയെ കൊണ്ട് സഹികെട്ട് ഞാൻ വീണ്ടും ഡോക്ടറുടെ വാതിൽക്കൽ എത്തി .മനസ്സിനെ വിരട്ടാൻ ഗുളികകളെ ഞാൻ വിലയ്ക്കു വാങ്ങി .. വൈകിയാണ് ഞാൻ ആ സത്യം അറിഞ്ഞത് ഗുളികകൾ മനസ്സിനെ മാത്രമല്ല എന്നെയും നിശബ്ദയാക്കിയിരുന്നു ..ഒരു മാസത്തിനകം ഞാൻ ഒരു ജീവ ശവമായി മാറിയിരുന്നു .. ശ്വസനത്തെക്കാൾ എന്റെ ജീവൻ നിലനിർത്തുന്നു എന്ന് ഞാൻ വിശ്വസിച്ച എന്റെ എഴുത്തിനെ ഗുളികകൾ ചാരമാക്കി … എന്റെ ചിന്തകൾ ചിതയിലെരിയുന്നത് എനിക്ക് അസഹനീയമായി തോന്നിയപ്പോൾ ഗുളികകളെ ഞാൻ ഉപേക്ഷിച്ചു .. പിന്നെയും ചിന്തകൾ എന്നെ വേട്ടയാടി .എന്റെ എഴുത്തിനു വേണ്ടി എല്ലാം സഹിച്ചു ..അപ്പോഴാണ് ദൈവദൂതനെപ്പോലെയുള്ള ഒരു ഡോക്ടറെ നീയെനിക്ക് തന്നത് .അദ്ദേഹം ഒരു ഡോക്ടറുമാത്രമല്ല മറിച്ച് എന്റെ മാർഗദർശിയുമായി മാറി .. ഞാൻ അനുഭവിക്കുന്നതെല്ലാം എന്റെ വെറും തോന്നലാണ് എന്ന് സമൂഹം തള്ളിപ്പറയുമ്പോഴും ഡോക്ടർ അതിനു പരിഹാരം കണ്ടെത്തി തന്നു .. എന്റെ ജീവിതമാകുന്ന ക്യാൻവാസിൽ ഉണ്ടായ ചെറിയ പിഴവുകളെ മായിക്കാൻ മറ്റു ഡോക്ടർമാരോട് ആവശ്യപ്പെട്ടപ്പോൾ അവർ പിഴവുകളോടൊപ്പം നിറങ്ങളും തുടച്ചു കളഞ്ഞു പക്ഷെ ഈ മാർഗദർശി നിറങ്ങൾ തുടച്ചു കളയാതെ തന്നെ എന്റെ പിഴവുകളെ തിരുത്തിത്തന്നു .. അങ്ങനെ അങ്ങനെ നിന്റെ പിറന്നാൾ സമ്മാനത്തിന്റെ പ്രകമ്പനം ഏകദേശം 10 മാസക്കാലം നീണ്ടുനിന്നു .. നീ തന്ന അനുഭവങ്ങൾ എനിക്കേറെ വിലപ്പെട്ടതാണ് .മധുരപതിനേഴിന്റെ അതി മധുരത്തോട് വെറുപ്പ് തോന്നിപ്പോയി .. നിന്നോട് എനിക്ക് ദേഷ്യമോ ,വിദ്വേഷമോ ഇല്ല .. എന്റെ ഹൃദയത്തിൽ ഇത്തിരി ഉണങ്ങാത്ത മുറിവുകൾ നീ സമ്മാനിച്ചു അതു കൊണ്ട് തന്നെ ഓരോ തവണ എന്റെ ഹൃദയമിടിക്കുമ്പോഴും ആ മുറിവുകൾ നീറികൊണ്ടേയിരിക്കും .നിന്നെ ഞാനൊരിക്കലും മറക്കില്ല .നീയെന്നെയും മറക്കില്ലെന്നു പ്രതീക്ഷിക്കുന്നു .. ജനിച്ചന്നു മുതൽ ഇന്നേക്ക് ഞാൻ 17 കടമ്പകൾ കടന്നു .. ഇനിയുള്ള കടമ്പകൾ ചങ്കൂറ്റത്തോടെ നേരിടാനുള്ള ശക്തിയും ഉൾക്കരുത്തും എനിക്ക് നൽകിയതിന് ഒരു പാട് നന്ദി .നിന്നെ ഞാനെന്നും ഓർക്കും വേദനയോടെങ്കിലും ..

എന്ന്

സ്നേഹപൂർവ്വം

അപർണ ..

2 Comments

Leave a Reply

Please log in using one of these methods to post your comment:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s